Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nanda Govindam Bhajans

അ​യ്യ​പ്പസം​ഗ​മം: ഭ​ജ​ൻ​സി​നു​ള്ള തു​ക കൈ​മാ​റി​യ​തി​ലും ക്ര​മ​ക്കേ​ട്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ​​​സം​​​​ഗ​​​​മ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഭ​​​​ജ​​​​ന​​​​യ്ക്കു​​​​ള്ള എ​​​​ട്ടു ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലും ക്ര​​​​മ​​​​ക്കേ​​​​ട്. ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ന​​​​ന്ദ​​​​ഗോ​​​​വി​​​​ന്ദം ഭ​​​​ജ​​​​ൻ​​​​സി​​​​നു തു​​​​ക കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യാ​​​​യി​​​​രു​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, ഇ​​​​ഷാ​​​​ൻ ദേ​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഗീ​​​​താ​​​​വി​​​​ഷ്കാ​​​​ര​​​​മാ​​​​ണ് ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ​​​സം​​​​ഗ​​​​മ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന​​​​തെ​​​​ന്നും ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നാ​​​​ണു തു​​​​ക കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്നു​​​​മാ​​​​ണു സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ എ​​​​ല്ലാ നി​​​​ർ​​​​മാ​​​​ണജോ​​​​ലി​​​​ക​​​​ളും ടെ​​​​ൻ​​​​ഡ​​​​റി​​​​ല്ലാ​​​​തെ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന ഊ​​​​രാ​​​​ളു​​​​ങ്ക​​​​ൽ ലേ​​​​ബ​​​​ർ കോ​​​​ണ്‍​ട്രാ​​​​ക്ട് സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ഇ​​​​വ​​​​ന്‍റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​യാ​​​​ണ് ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പസം​​​​ഗ​​​​മ​​​​ത്തി​​​​നു ചു​​​​ക്കാ​​​​ൻ പി​​​​ടി​​​​ച്ച​​​​ത്.

ആ​​​​ദ്യം ന​​​​ന്ദ​​​​ഗോ​​​​വി​​​​ന്ദം ഭ​​​​ജ​​​​ൻ​​​​സി​​​​നെ ഭ​​​​ജ​​​​ന ന​​​​ട​​​​ത്താ​​​​ൻ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും ആ ​​​​ദി​​​​വ​​​​സം മ​​​​റ്റു പ​​​​രി​​​​പാ​​​​ടി​​​​യു​​​​ണ്ടാ​​​​യ​​​​തി​​​​നാ​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് സം​​​​ഗീ​​​​ത​​​​ജ്ഞ​​​​നാ​​​​യ ഇ​​​​ഷാ​​​​ൻ ദേ​​​​വി​​​​നെ ഇ​​​​വ​​​​ന്‍റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക​​​​ന്പ​​​​നി സ​​​​മീ​​​​പി​​​​ച്ചു. 35 പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത സം​​​​ഗീ​​​​താ​​​​വി​​​​ഷ്കാ​​​​ര​​​​മാ​​​​ണു സം​​​​ഘം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. വി​​​​വി​​​​ധ ട്രൂ​​​​പ്പു​​​​ക​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചാ​​​​ണു പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. സം​​​​ഘ​​​​ത്തി​​​​ന്‍റെ അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ താ​​​​മ​​​​സം, ഭ​​​​ക്ഷ​​​​ണം, റി​​​​ഹേ​​​​ഴ്സ​​​​ൽ തു​​​​ട​​​​ങ്ങി എ​​​​ല്ലാ ചെ​​​​ല​​​​വു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തിയാണ് എ​​​​ട്ടു ല​​​​ക്ഷം രൂ​​​​പ വാ​​​​ങ്ങി​​​​യ​​​​തെ​​​​ന്നാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ന​​​​ന്ദ​​​​ഗോ​​​​വി​​​​ന്ദം ഭ​​​​ജ​​​​ൻ​​​​സ് സം​​​​ഘ​​​​ത്തി​​​നു തു​​​​ക ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ബോ​​​​ർ​​​​ഡി​​​​ന്‍റെ ഓ​​​​ഡി​​​​റ്റ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത് പി​​​​ശ​​​​കാ​​​​ണെ​​​​ന്നും വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്നു. തു​​​​ക ന​​​​ൽ​​​​കി​​​​യ​​​​തി​​​നു വൗ​​​​ച്ച​​​​ർ അ​​​​ല്ലെ​​​​ങ്കി​​​​ൽ ബാ​​​​ങ്ക് ഇ​​​​ട​​​​പാ​​​​ട് രേ​​​​ഖ​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. തു​​​​ക പോ​​​​യ​​​​ത് ഇ​​​​ഷാ​​​​ൻ ദേ​​​​വി​​​​ന്‍റെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കാ​​​​ണെ​​​​ന്നാ​​​​ണു പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഇ​​​​വ​​​​ന്‍റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഏ​​​​ജ​​​​ൻ​​​​സി ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ ചാ​​​​ർ​​​​ട്ടേ​​​​ഡ് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റി​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ്റ്റേ​​​​റ്റ്മെ​​​​ന്‍റി​​​​ൽ അ​​​​ശ്ര​​​​ദ്ധ​​​​മാ​​​​യു​​​​ണ്ടാ​​​​യ പി​​​​ശ​​​​കാ​​​​ണ് ന​​​​ന്ദ​​​​ഗോ​​​​വി​​​​ന്ദം ഭ​​​​ജ​​​​ൻ​​​​സ് പ​​​​രി​​​​പാ​​​​ടി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു എ​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​യ്ക്ക് ഇ​​​​ട​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണു ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പസം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ സ്പോ​​​​ണ്‍​സ​​​​ർ​​​​ഷി​​​​പ്പ് തു​​​​ക​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​ട​​​​ക്കം ആ​​​​ദ്യം ദേ​​​​വ​​​​സ്വം വ​​​​കു​​​​പ്പ് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നി​​​​ല്ല. മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ട​​​​ക്കം ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചോ​​​​ദ്യം ഉ​​​​യ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും മ​​​​റു​​​​പ​​​​ടി ല​​​​ഭി​​​​ച്ചി​​​​ല്ല.


അ​​​​ഞ്ചു കോ​​​​ടി രൂ​​​​പ ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ​​​സം​​​​ഗ​​​​മ​​​​ത്തി​​​​നാ​​​​യി ധ​​​​ന​​​​ല​​​​ക്ഷ്മി ബാ​​​​ങ്കി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​ത്യേ​​​​ക സേ​​​​വിം​​​​ഗ്സ് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു ബോ​​​​ർ​​​​ഡ് നി​​​​ക്ഷേ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു ചെ​​​​ല​​​​വു​​​​ക​​​​ൾ.

 

Latest News

Corehub Up